ജമ്മുകശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആര്‍മി ഓഫീസറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഷോപ്പിയാന്‍ ജില്ലയിലെ ഹര്മ്മാന് മേഖലയില്‍ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ലഫ്റ്റനന്റ് ഉമര്ഫയാസിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഉമര്‍ ഫയാസിനെ ഇന്നലെ രാത്രിയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ആഴ്ച ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഗ്രാമീണനും രണ്ടു സൈനികരും കൊല്ലപ്പട്ടിരുന്നു. പൊലീസും സൈന്യവും സംയുക്തമായി ഭീകരര്‍ക്കായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.
Advertisement