പാർലമെന്ററി പരിസ്ഥിതി സമിതി ഇന്ന് മൂന്നാർ സന്ദർശിക്കും. രേണുക ചൗധരി എം.പിയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് മൂന്നാറിലെത്തുക. കയ്യേറ്റ പ്രദേശങ്ങൾക്കൊപ്പം മാലിന്യം നിറഞ്ഞ മുതിരപ്പുഴയാറും സന്ദർശിക്കും. കയ്യൂക്കിൽ കയ്യേറ്റമെന്ന മനോരമ ന്യൂസ് പരമ്പരയാണ് മൂന്നാർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് വഴിയൊരുക്കിയത്. രാഷ്ട്രീയക്കാരുടെ ഒത്താശയോടെ മൂന്നാറിലെ കയ്യേറ്റങ്ങളെകുറിച്ച് ബി.ജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയെയും , കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും റിപ്പോർട്ട് നൽകിയിരുന്നു. ഞായറാഴ്ച സുരേഷ് ഗോപി ഉൾപ്പെടെയുള്ള എം പിമാരും മൂന്നാറിലെത്തും
Advertisement