E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:29 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

വിദ്യാർഥിനിയുടെ വസ്ത്രമുരിഞ്ഞ് പരിശോധന; പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്നു സിബിഎസ്ഇ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നീറ്റ്  പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ്പറയണമെന്ന് സിബിഎസ്ഇ. കണ്ണൂരിലെ ടിസ്ക് സ്കൂളിലുണ്ടായ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. വീഴ്ചയ്ക്കു കാരണം സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണെന്നും സിബിഎസ്ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം  കൊച്ചിയില്‍ നീറ്റ് പരീക്ഷയിലെ പരിശോധനയ്ക്കിടെ വിദ്യാര്‍ഥിയുടെ ഫുള്‍ സ്ലീവ് ഷര്‍ട്ട് മുറിച്ച് ഹാഫ് സ്ലീവാക്കിയെന്ന പരാതിയില്‍പൊലീസ് കേസെടുത്തു. കുറുപ്പംപടി സെന്‍റ് മേരീസ് സ്കൂളിലെ പരീക്ഷാനീരീക്ഷകര്‍ക്കെതിരെയാണ് കേസ്. 

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളെ അടിവസ്ത്രം ഉൾപ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്കെ (ടിസ്ക്) ഇംഗ്ലിഷ് മീഡിയം സ്കൂളിലെയും ഇതേ മാനേജ്മെന്റിനു കീഴിലെ തൊട്ടടുത്ത സ്കൂളിലെയും അധ്യാപകരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാരെയാണ് സസ്പെൻഡ് െചയ്തത്. ദേഹപരിശോധനയ്ക്കു നേതൃത്വം നൽകിയ നാല് അധ്യാപികമാരെയും അന്വേഷണ വിധേയമായി ഒരുമാസത്തേക്കു സസ്പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.

അതേസമയം, പരീക്ഷ നടത്തിപ്പുകാര്‍ക്കെതിരെ സി.ബി.എസ്.സിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കണ്ണൂരിലെ രക്ഷിതാക്കള്‍. കണ്ണൂര്‍ ആര്‍മി സ്കൂളിലും പയ്യന്നൂരിലെ സ്വകാര്യ സ്കൂളിലും പരീക്ഷക്കെത്തിയവരാണ് മാനസീകപീഡനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പയ്യന്നൂരില്‍ പരീക്ഷക്കെത്തിയ മകളുടെ ജീന്‍സിന്‍റെ ബട്ടണ്‍ മാറ്റിപ്പിക്കുകയും പിന്നീട് ജീന്‍സ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.ജീന്‍സില്‍ മെറ്റല്‍ വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ പരീക്ഷക്ക് തൊട്ടുമുമ്പ് വസ്ത്രം മാറ്റാന്‍ വിദ്യാര്‍ഥിനികളോടെ ആവശ്യപ്പെട്ടത്. 

പയ്യന്നൂര്‍ സെന്‍ററില്‍ പരീക്ഷക്കെത്തിയ ചിലവിദ്യാര്‍ഥിനികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ചതായും പരാതിയുണ്ട്. പരിശോധനക്കിടെ അടിവസ്ത്രത്തില്‍ നിന്ന് മെറ്റല്‍ കൊണ്ടുള്ള ക്ലിപ്പുകള്‍ കണ്ടെത്തിയതോടെ അടിവസ്ത്രം അമ്മയെ ഏല്‍പ്പിച്ച് ഒരു കുട്ടിക്ക് പരീക്ഷക്കിരിക്കേണ്ടി വന്നു. കരഞ്ഞ് മാനസീകമായി തളര്‍ന്നാണ് കുട്ടികള്‍ പരീക്ഷ എഴുതിയതെന്നും പലസെന്‍ററുകളിലും സിബിഎസ്.സി.യുടെ നിര്‍ദേശങ്ങള്‍ പലരീതിയിലാണ് നടപ്പിലാക്കിയതെന്നും രക്ഷിതാക്കള്‍ പറയുന്നു. ആര്‍മി സ്കൂളില്‍ പര്‍ദധരിച്ചെത്തിയ കുട്ടിക്ക് അരമണിക്കൂറിന് ശേഷം പ്രവേശനം നല്‍കിയതും രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :