E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:27 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന് ആറുമാസം തടവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന് ആറു മാസത്തെ തടവുശിക്ഷ. കര്‍ണനെ ഉടന്‍ ജയിലിലടയ്ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതാദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാരെ അറസ്റ്റു ചെയ്യണമെന്ന ജസ്റ്റിസ് കര്‍ണന്‍റെ ഉത്തരവിനെതിരെയാണ് കോടതി വിധി

ജസ്റ്റിസ് കര്‍ണന്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബഞ്ച് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് കര്‍ണനെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയക്കണമെന്ന് പശ്ചിംബംഗാള്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഒരാളുടെ നിറത്തിനനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നതെന്ന്, കര്‍ണന്‍റെ ദലിത് പരാമര്‍ശത്തെ വിമര്‍ശിച്ച് കോടതി വ്യക്തമാക്കി. കര്‍ണന്‍റെ പ്രസ്താവനകളോ പ്രതികരണങ്ങളോ മാധ്യമങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. 

കര്‍ണനെ ജയിലിലടച്ചില്ലെങ്കില്‍ ഒരു ജഡ്ജി ഉള്‍പ്പെട്ട കോടതിയലക്ഷ്യക്കേസില്‍ കണ്ണടച്ചുവെന്ന കളങ്കം സുപ്രീംകോടതിക്കു മേലുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സാധാരണക്കാരില്‍ നിന്നു വ്യത്യസ്തരായി ജഡ്്ജിമാര്‍ക്ക് പ്രത്യേക പരിഗണന ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഏഴ് ജഡ്്ജിമാര്‍ക്കും ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ ദിവസം അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഗുരുതര കോടതിയലക്ഷ്യമായി സുപ്രീംകോടതി പരിഗണിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപിച്ചു പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് കര്‍ണന്‍ കത്തയച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മാനസികനില പരിശോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കര്‍ണന്‍ തള്ളിയതിനു പിന്നാലെയാണ് കോടതി അറസ്റ്റ് നടപടികള്‍ക്ക് ഉത്തരവിട്ടത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :