ഐപിഎല്ലില്‍ ഇന്നത്തെ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് -കിങ്സ് ഇലവവന്‍ പഞ്ചാബിനെ നേരിടും. പ്ലേ ഒഫ് ഉറപ്പിച്ച കൊല്‍ക്കത്തയ്ക്ക് ഈ മല്‍സരം നിര്ണാകമല്ല. എന്നാല്‍ പഞ്ചാബിന് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം കൂടിയേ തീരു.
പന്ത്രണ്ട് മാല്സരങ്ങളില് നിന്നും പതിനാറ് പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് നിലവില്‍ കൊല്‍ക്കത്ത. ടൂര്‍ണമെന്റില്‍ എത്രത്തോളം അപകടകാരികളാണ് തങ്ങളെന്ന് കൊല്‍ക്കത്ത ബെംഗളൂരുവിനെതിരായ മത്സരത്തില്‍ തെളിയിച്ചു. ആറോവറില്‍ നിന്നും സുനില്‍ നരേയ്നും ക്രിസ് ലിന്നും അടിച്ചെടുത്ത 105 റണ്‍സ് ടൂര്‍ണമെന്റിലെ തന്നെ അത്ഭുതമായിരുന്നു. പ്ലേ ഒാഫ് ഉറപ്പിച്ച കൊല്‍ക്കത്തയുടെ അടുത്ത ലക്ഷ്യം പോയിന്റുപട്ടികയില്‍ മുന്നില്‍ കയറുക എന്നതാണ്.
മറുവശത്ത് നൂല്പ്പലാത്തിലൂടെയാണ് പഞ്ചാബിന്റെ പോക്ക്. ഗുജറാത്തിനെതിരായ തോല്‍വി അവരുടെ പ്ലേ ഒാഫ് സാധ്യതകള്‍ക്ക് വലിയ മങ്ങലേല്‍പ്പിച്ചു. വരുന്ന മുന്നു കളികളും പഞ്ചാബിന് ജീവന്മരണ പോരാട്ടമാണ്. ബാറ്റിങ് നിര കരുത്ത് കാട്ടുന്നുവെങ്കിലും ബൗളിംങിലെ പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ. കരുത്തരായ മുംബൈക്കെതിരാണ് അടുത്ത മല്‍സരം എന്നതും പഞ്ചാബിന് വലിയ വെല്ലുവിളിയാണ്