ഡിജിപി ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസിൽ സർക്കാരിനെതിരായ നടപടി അവസാനിപ്പിച്ചു. വിധി നടപ്പാക്കിയതിനെത്തുടര്ന്നാണ് സുപ്രീംകോടതി തീരുമാനം
കോടതിയലക്ഷ്യനടപടി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പൊലീസ് മേധാവിയായി സെന്‍കുമാറിനെ പുനര്‍നിയമിച്ച ഉത്തരവിന്റെ പകര്‍പ്പും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.