കെ.എം.മാണിക്കെതിരായ നിലപാടിലുറച്ച് കോണ്‍ഗ്രസ്. മാണി വഞ്ചനകാട്ടിയെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. അതേസമയം കെ.എം.മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന് ആവശ്യപ്പെട്ടു. എന്നാല്‍ കുര്യന്റെ നിലപാട് കെപിസിസി തള്ളി. യുഡിഎഫ് ഇപ്പോള്‍ യോഗം ചേരുകയാണ്.
കെ.എം.മാണിയും മകന് ജോസ് കെ.മാണിയുമായും യാതൊരുവിധ സഖ്യവും വേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയത്തിന് കെ.പി.സി.സി. അംഗീകാരം നല്കി. സി.പി.എം. കാണിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. കെ.എം.മാണി കാണിച്ചത് കൊടിയ രാഷ്ട്രീയ വഞ്ചന. ജോസ് കെ.മാണിയാണ് അതിന് കൂട്ടുനിന്നതെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞു.
മാണിയെ വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തിപരം മാത്രമാണെന്നും പി.ജെ.കുര്യന് കോട്ടയത്തു പറഞ്ഞു. എന്നാല്‍ പി.ജെ.കുര്യന്റെ അഭിപ്രായം രഷ്ട്രീയകാര്യസമിതിയോഗം പൂര്‍ണമായും തള്ളി. കെ.എം.മാണിയെയും ജോസ്.കെ.മാണിയെയും ഇനി യു.ഡി.എഫില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രമുഖനേതാക്കള്‍. ആവര്‍ത്തിക്കുന്നതിനിടെയാണ് മാണിക്കുവേണ്ടി പി.ജെ.കുര്യന് രംഗത്തുവന്നിരിക്കുന്നത്.