ദലിതനായതുകൊണ്ട് തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴു ജഡ്ജിമാര്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്.കര്ണന് അഞ്ചുവര്‍ഷം തടവ് വിധിച്ചു. കര്‍ണനെതിരായ കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ടുപോകുമ്പോഴാണ് പുതിയ ഉത്തരവ്. ഫെബ്രുവരി എട്ടുമുതല്‍ കര്ണന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് വിലയുണ്ടാകില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കര്‍ണന്റെ മാനസികനില പരിശോധിക്കാന്‍ സുപ്രീംകോടതി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ സംഘത്തോട് സഹകരിക്കാന്‍ കര്ണന് തയാറായില്ല. കര്‍ണനെതിരായ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും
Advertisement