പേപ്പാറ ജലസംഭരണിക്കുചുറ്റും മറ്റ് വനപ്രദേശങ്ങളിലും ഉള്ള അക്കേഷ്യ, യൂക്കാലി , കൃഷിയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്ത നിയമസഭയില്‍. ഡി.കെ. മുരളി എംഎല്‍എയാണ് അക്കേഷ്യ കൃഷിമൂലം ഉണ്ടാകുന്ന ജലക്ഷാമം, പരിസ്ഥിതി നാശം എന്നിവ ശ്രദ്ധക്ഷണിക്കലിലൂടെ നിയമസഭയില്‍ ഉന്നയിച്ചത്. മരുവല്‍ക്കരണത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്ന ഈ മരങ്ങള്‍ കൃഷി ചെയ്യരുതെന്ന് ഡി.കെ. മുരളി ആവശ്യപ്പെട്ടു.
അക്കേഷ്യ, മാഞ്ചിയം , യൂക്കാലി എന്നിവ വച്ചുപിടിക്കേണ്ടെന്ന് സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചതായി വനം മന്ത്രി കെ. രാജു അറിയിച്ചു. 2022 വരെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വേണ്ട അക്കേഷ്യ കൃഷി മാത്രമേ നിലനിര്‍ത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഇതിനുപകരം മുളയുള്‍പ്പെടെയുള്ള മൃദു തടിയിനങ്ങള്‍ വച്ചുപിടിക്കുകയാണ് വേണ്ടതെന്ന് ഡി.കെ. മുരളി ആവശ്യപ്പെട്ടു.