മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത നിര്‍ണായകയോഗം ഇന്ന്. മാവോയസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിലുള്ള യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തേക്കില്ല.
മമത ബാനര്‍ജിക്ക് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്നാണ് ഒൗദ്യോഗിക വിശദീകരണമെങ്കിലും മമത വിട്ടുനില്‍ക്കുന്നത് നരേന്ദ്ര മോദിക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് വിലയരുത്തല്‍. കഴിഞ്ഞ മാസം 24 ന് ഛത്തീസ്ഗഢിലെ സുഖ്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതും സുരക്ഷവര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.