ടി.പി.സെന്‍കുമാര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കും. സുപ്രീംകോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. വിധി നടപ്പാക്കിയെന്ന് കാണിച്ച് ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കും. കോടതിയലക്ഷ്യനടപടി അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.
അതേസമയം, ടി.പി.സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25,000 രൂപ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നല്‍കാനാണ് പറഞ്ഞതെന്നും കോടതിയില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് പിണറായി വിജയന് മറുപടി നല്കി.