ടി.പി.സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25,000 രൂപ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നല്‍കാനാണ് പറഞ്ഞതെന്നും കോടതിയില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് പിണറായി വിജയന് മറുപടി നല്കി.
കേസില്‍ സര്‍ക്കാരിനുണ്ടായ നാണക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. വിഷയം അടിയന്തരപ്രമേയ പരിധിയില്‍ വരില്ലെന്ന് പറഞ്ഞ സ്പീക്കര്‍, ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിഷയമാണെന്നും വ്യക്തമാക്കി. സര്‍ക്കാരിന് കോടതി പിഴ ഇടുന്നത് അപൂര്‍വ്വമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിബന്ധനകളോടെ നോട്ടീസിന് സ്പീക്കറുടെ അനുമതി നല്കി.