ജിഷ്ണു പ്രണോയിയുെട കേസുമായി ബന്ധപ്പെട്ട് പത്രപരസ്യം നല്‍കിയതില്‍ 18 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കീഴ്വഴക്കങ്ങള് മുഴുവന്‍ പാലിച്ചാണ് പരസ്യം നല്‍കിയതെന്നും ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ പണം കൈമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജിഷ്ണുകേസുമായി ബന്ധപ്പെട്ട് ഡിജിപി ഓഫിസിന് മുന്നില്‍ നടന്ന പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു ജിഷ്ണുകേസ് പ്രചാരണമെന്ത് സത്യമെന്ത് എന്ന് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ടെന്‍ഡറുകള്‍ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിനായി 16 കോടി രൂപ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.