സ്പാനിഷ് ലീഗില്‍ ബാര്‍സിലോനയും റയല്‍ മഡ്രിഡും വിജയക്കുതിപ്പു തുടരുന്നു. സീസണ് അവസാന ഘട്ടത്തിലേക്കെത്തി നില്‍ക്കേ ഇരു ടീമുകളും പോയിന്റു പട്ടികയില്‍ തുല്ല്യതയില്‍ തുടരുകയാണ്. വിയ്യായറയലിനെ ബാര്‍സ 4-1 നാണ് തോല്‍പ്പിച്ചത്. ലയണല്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടി. ഈ സീസണില്‍ യൂറോപ്യന്‍ ക്ലബ്ബ് മത്സരങ്ങളില്‍ നിന്ന് അമ്പത് ഗോളുകളും മെസ്സി പിന്നിട്ടു. നെയ്മറും സുവരാസും ഗോളുകള്‍ നേടി.
ഗ്രനഡയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റയല്‍ മഡ്രിഡ് മുക്കിയത്. ഹാമിഷ് റോഡ്രിഗസും, അല്‍വാരോ മൊറാട്ടയും രണ്ടുവട്ടം ഗോള്‍വല കുലുക്കി. ആദ്യ പകുതിയിലായിരുന്നു റയലിന്റെ നാലു ഗോളുകളും.