ജമ്മു കശ്മീരിലെ കുൽഗാമില്‍ ഭീകരാക്രമണത്തിൽ പൊലീസുകാരുൾപ്പടെ നാലുപേർ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തി. കുൽഗാമിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലേയും സൈനിക ക്യാംപുകളിലെയും സുരക്ഷ വർധിപ്പിച്ചു. പൂഞ്ച് ജില്ലയിലും പാക് സൈന്യം വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു
Advertisement