ഒ.രാജഗോപാൽ എം.എൽ.എയുടെ നേമത്തെ ഓഫിസിനു നേരെ ആക്രമണം. ഓഫിസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെയും ഒാഫീസിന്റെയും ജനല്‍ ചില്ലുകള്‍ തകര്‍ത്തു.ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് സംശയിക്കുന്നതായി ഒ. രാജഗോപാല്‍ എം.എല്‍.എ മനോരമ ന്യൂസിനോട് പറഞ്ഞു
പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഓഫീസിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാർ തകർന്നു. ഓഫീസിന്റെ ജനൽ ചില്ലുകളും നശിച്ചു. മതിൽ ചാടിക്കടന്ന് ഓഫീസിനുള്ളിൽ പ്രവേശിച്ചവർ ചുടുകട്ടയും മാരകായുധങ്ങളുമായി ഓഫീസും കാറും തകർക്കുകയായിരുന്നുവെന്ന് ബി.ജെപി. പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞകുറച്ചുദിവസങ്ങളായി പ്രദേശത്ത് സി.പി.എം, ബി.ജെ.പി സംഘർ·ഷം നിലനിൽക്കുകയാണ്.