കേരള കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിന് ഉദ്ദേശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശത്രുവര്ഗത്തിനിടയിലെ ഭിന്നത ഉപയോഗിക്കുകയാണ് സി.പി.എം ചെയ്തത്. ശക്തികേന്ദ്രമായ കോട്ടയത്ത് യു.ഡി.എഫ് തകര്‍ന്നിരിക്കുകയാണ്. സി.പി.എം ജില്ലാ ഘടകമാണ് തീരുമാനമെടുത്തത്. സെന്‍കുമാര്‍ കേസിൽ സുപ്രീം കോടതി വിധി നീതിയുടെ വിജയമാണ്. ആരുടെയും ജയവും തോല്വിയുമല്ലെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
Advertisement