ഐപിഎല്ലില്‍ ഡെയര്‍ ഡെവിള്‍സിനെ 146 റണ്‍സിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ-ഓഫിലെത്തുന്ന ആദ്യടീമായി. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 66 റണ്‍സിന് പുറത്തായി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള തോല്‍വിയാണ് ഡല്‍ഹി നേരിട്ടത്. 21 റണ്‍സെടുത്ത കരുണ്‍ നായരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. സഞ്ജു സാംസണും ഋഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഹര്ഭജന് സിങ്ങും കരണ്‍ ശര്‍മയും 3 വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 66 റണ്‍സെടുത്ത ലെന്‍ഡല്‍ സിമണ്സിന്റെയും 63 റണ്‍സുമായി പുറത്താകാതെ നിന്ന കെയ്റോണ്‍ പൊള്ളാര്‍ഡിന്റേയും ബാറ്റിങ് മികവിലാണ് 212 റണ്‍സെടുത്തത്. ഹാര്‍ദിക് പാണ്ഡ്യ 14 പന്തില്‍ 29 റണ്‍സെടുത്തു.