E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഹൈദരാബാദിനെതിരെ പുണെയ്ക്ക് 12 റൺസ് ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹൈദരാബാദ് സണ്‍റൈസേഴ്സിനെ 12 റണ്‍സിന് തോല്‍പ്പിച്ച് പുണെ സൂപ്പര്‍ ജയന്റ് ഐപിഎല്ലില്‍ രണ്ടാം സ്ഥാനത്ത്. 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹാട്രിക്കടക്കം 5 വിക്കറ്റ് പിഴുത ജയദേവ് ഉനദ്കടാണ് കളിയിലെ താരം. അവസാന ഓവറില്‍ ഹൈദരാബാദിന് വേണ്ടത് 13 റണ്‍സ്. പന്തുമായി ഉനദ്കടും. രണ്ടാം പന്തില്‍ ബിപുല്‍ ശര്‍മയുടെ വിക്കറ്റ്. അടുത്ത പന്തില്‍ റാഷിദ് ഖാന്‍. തൊട്ടടുത്ത പന്തില്‍ ഭുവനേശ്വര്‍ കുമാറും.

ഹാട്രിക്കും അഞ്ചു വിക്കറ്റും 100 ഐപിഎല്‍ വിക്കറ്റുകളും തികച്ചതിനൊപ്പം വിജയവും ഉറപ്പാക്കി ജയദേവ് ഉനദ്കട്. 149 എന്ന സാമാന്യം ചെറിയ വിജയലക്ഷ്യത്തിലേക്ക് ഡേവിഡ് വാര്‍ണറും യുവരാജും സസൂക്ഷ്മം നീങ്ങിയപ്പോള്‍ പുണെ വിജയം സ്വപ്നം കണ്ടതുപോലുമില്ല. എന്നാല്‍ 47 റണ്‍സെടുത്ത യുവിയും 40 റണ്‍സെടുത്ത വാര്‍ണറും പാതിവഴിയില്‍ മടങ്ങിയപ്പോള്‍ മറ്റുള്ളവര്‍ക്കാര്‍ക്കും ഫോമിലേക്കുയരാനായില്ല. 

3 വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്റ്റോക്സാണ് പുണെയുടെ പ്രതിരോധത്തിന് തുടക്കമിട്ടത്. വന്‍സ്കോറുകള്‍ക്ക് സാധ്യതയില്ലാതിരുന്ന പിച്ചില്‍ പുണെയെ മാന്യമായ സ്കോറിലെത്തിച്ചത് 34 റണ്‍സെടുത്ത സ്മിത്തും 39 റണ്‍സെടുത്ത സ്റ്റോക്സും 31 റണ്‍സെടുത്ത ധോണിയുമാണ്. 4 വിക്കറ്റുമായി സിദ്ധാര്‍ത്ഥ് കൗള്‍ സണ്‍റൈസേഴ്സ് ബൗളിങ്ങിലെ അമരക്കാരനായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :