വനിത ദ്വൈവാരിക മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഇന്ദു ബി. നായർ കൊച്ചിയില്‍ അന്തരിച്ചു. 81 വയസായിരുന്നു. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിൽ അധ്യാപികയായിരുന്ന ഇന്ദു ബി. നായർ 1976 ആണ് വനിതയുടെ പത്രാധിപസമിതി അംഗമാകുന്നത്. മൂന്നുപതിറ്റാണ്ടിലധികം വനിതയില്‍ സേവനമനുഷ്ഠിച്ചു. കേരളീയ ജീവിതശൈലിയെക്കുറിച്ച് അനുഭവക്കുറിപ്പുകൾ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള മനോരമ ആഴ്ചപ്പതിപ്പിലും കർഷകശ്രീ മാസികയിലും പാചകക്കുറിപ്പുകളെഴുതിയിരുന്നു.
Advertisement