E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:28 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കി. മന്ത്രി എം.എം. മണിയുടെ സഹോദരന്‍ ലംബോദരന്‍, സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മിറ്റി അംഗം ആല്‍ബിന്‍ എന്നിവര്‍ കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയ ഉള്‍പ്പെടെ വെള്ളൂക്കുന്നേല്‍ കുടുംബാംഗങ്ങളും റവന്യൂ വകുപ്പ് തയ്യാറാക്കിയ കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. 

താലൂക്ക് അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്കൊടുവിലാണ് ജില്ലയിലെ കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കിയത്. ജില്ലാ കലക്ടറുടെ നിര്‍ദേശം പ്രകാരം സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ വമ്പന്‍മാരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കിയത്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം 27 വന്‍കിട കയ്യേറ്റക്കാരുണ്ടെന്ന് കണ്ടെത്തി. മന്ത്രി എം.എം.മണിയുടെ സഹോദരന്‍ എം.എം. ലംബോദരന്‍, സിപിഎം നേതാവ് ആല്‍ബിന്‍ എന്നിവര്‍ ഉടുമ്പന്‍ചോല താലൂക്കിലെ കയ്യേറ്റക്കാരുടെ പട്ടികയിലാണ് ഇടം നേടിയത്. ചിന്നക്കനാല്‍ മേഖലയിലെ കൈയ്യേറ്റക്കാരന്‍ എന്ന നിലയിലാണ് ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം വി എക്‌സ് ആല്‍ബിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എം എം ലബോദരന്‍ 250 ഏക്കറിലേറെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ടിസന്‍ തച്ചങ്കരി സൂര്യനെല്ലിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ വിവരവരും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ടോം സക്കറിയയുടെ സഹോദരങ്ങളും പിതാവ് സക്കറിയ ജോസഫും കയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. തഹസില്‍ദാര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട് വിശദമായ പരിശോധിച്ച ശേഷമായിരിക്കും ജില്ലാ കലക്ടര്‍ സര്‍വകക്ഷിയോഗത്തില്‍ അവതരിപ്പിക്കുക. 

കയ്യേറ്റക്കാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍, ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ജില്ലയിലെ കയ്യേറ്റക്കാരുടെ വിശദമായ പട്ടിക തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടത്തിന് മൂന്ന് ആഴ്ചത്തെ സമയം കൂടി അനുവദിച്ചതായും സൂചനയുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :