കോട്ടയത്തെ സി.പി.എം-കേരള കോണ്‍ഗ്രസ് കൂട്ടുകെട്ടിനെപ്പറ്റി അറിയില്ലെന്നും പരിശോധിച്ച് മറുപടി പറയാമെന്നും സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ ചില കാര്യങ്ങളില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫ് പ്രതികരിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പി.ജെ ജോസഫ് പറഞ്ഞു. ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്നും പി.ജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു
ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് മോന്‍സ് ജോസഫും പറഞ്ഞു. കോട്ടയത്തെ കൂട്ടുകെട്ടിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുമെന്നും സി.പി.എം കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു