ദുരഭിമാനത്തിന്റെ പേരില്‍ കോടതിവിധി നടപ്പാക്കാന്‍ താമസിച്ചതാണ് സര്‍ക്കാരിന് ഇത്ര വലിയ തിരിച്ചടി കിട്ടാന്‍ കാരണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സെന്‍കുമാറിനെ ഇനിയെങ്കിലും നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി നടപടി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. നികുതിപ്പണത്തില്‍ നിന്നല്ല, മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് കോടതിച്ചെലവ് നല്‍കണം. ഇനി അവശേഷിക്കുന്നത് ചീഫ് സെക്രട്ടറിയുടെ ജയില്‍വാസം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.