കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തില്‍ ഇന്ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ തന്നെ ധാരണപ്രകാരം നിലവിലെ വൈസ് പ്രസിഡന്റ് ലീലാമ്മ ടോമി രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിലെ ഷീലാ തോമസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. കേരള കോണ്‍ഗ്രസില്‍ എട്ടും കോണ്‍ഗ്രസില്‍ നാലും അംഗങ്ങളാണ് ഉള്ളത്. ധാരണപ്രകാരം തന്നെ മുന്നോട്ടുപോകുമെന്നും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷമായ സിപിഎമ്മിന് ഒന്‍പതു സീറ്റുകളാണ് ഇവിടെയുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് സംയുക്തയോഗം വാഴപ്പള്ളിയില്‍ ചേരും.
Advertisement