അക്കേഷ്യ , യൂക്കാലി, കാറ്റാടി എന്നീ മരങ്ങൾ ഇനി സംസ്ഥാനത്ത് വെച്ചു പിടിപ്പിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അക്കേഷ്യയും യൂക്കാലിയും മറ്റും ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. വരൾച്ചക്ക് ആക്കം കൂട്ടാനും ഇവ കാരണമായി. പേപ്പാറ ഉൾപ്പെടെയുള്ള ജലസംഭരണികളുടെ വൃഷ്ടി പ്രദേശങ്ങളിൽ പോലും അക്കേഷ്യ കൃഷി ചെയ്യുന്നതും അതുണ്ടാക്കുന്ന പരിസ്ഥിതിനാശവും മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഹരിത കേരള മിഷൻവഴി നാടൻ വൃക്ഷങ്ങളുടെ ഒരുകോടി തൈകൾ വെച്ചു പിടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Advertisement