കാസർകോട് മഞ്ചേശ്വരത്ത് വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു. പൈവെളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണനാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയെ വെട്ടിവീഴ്ത്തിയശേഷം രക്ഷപ്പെട്ടു. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement