ഛത്തീസ്ഗഡിലെ സുഖ്്മ ആക്രമണവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളെന്നു സംശയിക്കുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ആര്.പി.എഫും ഛത്തീസ്ഗഡ് പൊലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം ഇരുപത്തിനാലിന് സുഖ്്മയില് മുന്നൂറോളം മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായവര്‍ക്ക് മറ്റൊരു ആക്രമണവുമായി ബന്ധമുള്ളതായും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.