പത്തനംതിട്ടയിൽ കെഎസ്ആർടിസി അംഗീകൃത യൂണിയനുകളിൽ നിന്ന് നിരവധി ജീവനക്കാർ രാജിവച്ചു. സിഐടിയുവും, ഐഎൻടിയുസിയും തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ആക്ഷേപം. മെക്കാനിക്കൽ കൂട്ടായ്മയിലുള്ള നാൽപ്പത്തി ഒന്ന് തൊഴിലാളികൾ രാജി നൽകി. സിംഗിൾ ഡ്യൂട്ടി പ്രശ്നത്തിൽ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ യൂണിയനുകൾക്കായില്ലെന്നാണ് ആക്ഷേപം. അതേസമയം രാജിയെന്നത് തികച്ചും വ്യാജ പ്രചരണമെന്നാണ് യൂണിയൻ നേതാക്കളുടെ നിലപാട്.
Advertisement