ഇമാൻ അഹമ്മദ് തുടര്ചികില്സകള്ക്കായി അബുദാബിയിലേക്ക് പോയി. മുംബൈ സൈഫി ആശുപത്രിയിൽനിന്ന് അബുദാബിയിൽ മലയാളിയായ ഡോ. ഷംസീർ വയലിലിന്റെ നേതൃത്വത്തിലുള്ള വി.പി.എസ് ഹെൽത്ത് കെയർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മുന്നൂറ് കിലോയിലേറെ ഭാരവുമായി കിടപ്പിലായിരുന്ന ഇമാനെ വണ്ണം കുറയ്ക്കൽ ചികിൽസയ്ക്കായി ഫെബ്രുവരിയിലാണു മുംബൈയിലെത്തിച്ചത്. വിമാനത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയായിരുന്നു യാത്ര. ശരീരഭാരം പകുതിയോളം കുറച്ചെന്നു സൈഫി ആശുപത്രി അവകാശപ്പെട്ടെങ്കിലും ഇതിനെതിരെ സഹോദരി രംഗത്തെത്തിയതോടെ വിവാദമായി. ആരോപണമുയർന്നതോടെ ചികിൽസിക്കില്ലെന്നു മെഡിക്കൽ സംഘം പ്രഖ്യാപിക്കുകയും ചെയ്തു.
Advertisement