സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാനസികനില പരിശോധിക്കാനെത്തിയ മെഡിക്കല്‍സംഘത്തെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് തിരിച്ചയച്ചു. പശ്ചിമബംഗാള്‍ ഡി ജി പിയുടെ നേതൃത്വത്തില്‍ നാലംഗ മെഡിക്കല്‍ സംഘമാണ് കര്‍ണന്റെ ഔദ്യോഗിക വസതിയിലെത്തിയത്. എന്നാല്‍ വൈദ്യപരിശോധനയ്ക്ക് ജഡ്ജി തയാറാകാത്തതിനാല്‍ മെഡിക്കല്‍ സംഘം തിരിച്ചുപോയി. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് ഡിജിപി നല്‍കും. മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ഏഴംഗ ബെഞ്ചിലെ എല്ലാ ജഡ്ജിമാരുടെയും മാനസികനില പരിശോധിക്കാന്‍ കര്ണന് നേരത്തെ ഉത്തരവിട്ടിരുന്നു.
Advertisement