ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഭൂമികയ്യേറിയെന്ന ആരോപണത്തില്‍ ജോയ്സ് ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ജോയ്സ് ജോര്‍ജ് ഒരുതുണ്ട് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും കുടുംബസ്വത്തിന്റെ ഓഹരിയാണ് അദ്ദേഹത്തിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ജോയ്സിനെ കയ്യേറ്റക്കാനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പി.ടി.തോമസ് എം.എല്‍.എ. പ്രതികരിച്ചു.
Advertisement