ചാംപ്യന്‍സ് ലീഗ് ഫുടബോളിലെ ആദ്യപാദ സെമിഫൈനലില്‍ യുവന്റസ് മൊണാക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 29 -ാം മിനിറ്റിലും 59 -ാം മിനിറ്റിലും ഹിഗ്വയിന് നേടിയ ഇരട്ട ഗോളുകളാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ബാര്‍സിലോനയെ തോല്‍പ്പിച്ചാണ് യുവന്റസ് സെമിയിലേക്ക് എത്തിയത്.. ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ റണ്ണറപ്പായ ടീമാണ് യുവന്റസ്. രണ്ടാം പാദം ബുധനാഴ്ച നടക്കും.
Advertisement