രാജ്യത്തിന്റെ ഭരണഘടനയില്‍ മാറ്റം കൊണ്ടുവരാനുള്ള പ്രസിഡന്റ് നിക്കോളസ് മഡുറോയുടെ നീക്കത്തിനെതിരെ വെനസ്വേലയില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധത്തെ തുടര്‍ന്നു നടന്ന അക്രമ സംഭവങ്ങളില്‍ 28 പേര് കൊല്ലപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ റാലിയും അക്രമാസക്തമായി. കാരക്കസില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു.
മഡുറോയ്ക്ക് ഏകാതിപത്യഭരണത്തിന് വേണ്ടിയാണ് ഭരണഘനട പൊളിച്ചെഴുതുന്നതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം രാജ്യത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളെ ഒരുമിപ്പിച്ച് തന്നെ പേടിപ്പിക്കണ്ടെന്നും തീരുമാനവുമായി മുന്നോട്ട് പോവുമെന്നും പ്രസിഡന്റ് മഡുറോ വ്യക്തമാക്കി.