കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ ഇന്നുഅര്ധരാത്രി മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. വിഷുവിന് മുമ്പുള്ള ബോണസും കഴിഞ്ഞ വര്‍ഷത്തെ ഡിഎയും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. തൊഴിലാളി യൂണിയന് നേതാക്കളും ബസ് ഉടമകളുമായി കലക്ട്രേറ്റില്‍ എഡിഎം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കലക്ടര്‍ ഇടപെട്ട് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും ബസ് ഉടമകള്‍ തയാറായില്ല.എല്ലാ യൂണിയനില്‍പ്പെട്ട ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Advertisement