ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയില്‍ പാക് റേഞ്ചേഴ്സ് കനത്ത വെടിവയ്പ് നടത്തി. ഇന്ത്യ ശക്തമായ തിരിച്ചടി നല്കി. മേഖലയില്‍ പാക്കിസ്ഥാന് ഇടവിട്ട് വെടിവയ്പ് തുടരുകയാണ്.
അതിനിടെ ഷോപ്പിയാനിലെ പൊലീസ് പോസ്റ്റില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ സേനയുടെ തോക്കുകളുമായി കടന്നുകളഞ്ഞു. രക്ഷ·പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കരേസന മേധാവി ബിപിന്‍ റാവത്ത് ശ്രീനഗര്‍ സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തിയതിന് പിന്നാലെയാണ് പാക് പ്രകോപനം ഉണ്ടായത്. ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.