കെ.എം.മാണി കാട്ടിയത് കടുത്ത രാഷ്ട്രീയവഞ്ചനയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അവസാന നിമിഷത്തെ കാലുമാറ്റം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ബന്ധം വേര്‍പെടുത്താന്‍ മാണി പറഞ്ഞ കാരണങ്ങളെല്ലാം തെറ്റാണ്. ജനം മാണിയുടെ തീരുമാനം അംഗീകരിക്കില്ലെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കെ.എം. മാണി അവസരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് കാട്ടിയത് രാഷ്ട്രീയ വഞ്ചനയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സൻ. കെ.എം. മാണിയുടെ അറിവോടെ ജോസ്.കെ.മാണിയുടെ നേതൃത്വത്തിലാണ് സി.പി.എമ്മുമായി സംഖ്യമുണ്ടാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ധാരണകളും കരാറുകളും നിലനിർത്തുമെന്ന് മുന്നണി വിടുന്ന സമയത്ത് െക.എം.മാണി നൽകിയ ഉറപ്പ് മാണി തന്നെ ലംഘിച്ചുവെന്നും ഹസ്സൻ കാസർകോട് കുറ്റപ്പെടുത്തി.
Advertisement