കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. എം.ഡി.രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പത്തുദിവസത്തിനകം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നാണ് ഉറപ്പ്. ജീവനക്കാർക്ക് വിശ്രമസൗകര്യവും രാത്രി ജോലികഴിഞ്ഞ് മടങ്ങാനുള്ള സൗകര്യവും ലഭ്യമാക്കും.
ജോലിസമയക്രമത്തിലെ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് എംഡി ഉറപ്പുനൽകിയതിനെ തുടർന്നാണ് മെക്കാനിക്കൽ ജീവനക്കാർ സമരം അവസാനിപ്പിച്ചത്. പണിമുടക്കുകാരണം രാവിലെ ദീർഘദൂരസർവീസുകൾ ഉൾപ്പടെ ചില ബസ്സുകൾ റദ്ദാക്കേണ്ടിവന്നിരുന്നു.