കോണ്‍ഗ്രസ് തന്നെ കല്ലെറിയേണ്ടെന്ന് കെ.എം.മാണി മനോരമന്യൂസിനോട് പറഞ്ഞു. കോട്ടയത്തെ ഭരണമാറ്റത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വിഷമമുണ്ടായിട്ടുണ്ടാകാം. കോട്ടയം ഡിസിസിയുടെ നടപടി കോണ്‍ഗ്രസ് പരിശോധിക്കണമെന്നും മാണി ആവശ്യപ്പെട്ടു.ഭരണം പിടിച്ചത് കോണ്‍ഗ്രസ് ചെയ്തതിനുള്ള മറുപടിയാണെന്ന് കെ.എം.മാണി തിരുവല്ലയില്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രാദേശിക തീരുമാനമാണെങ്കിലും നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ്. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മാണി പറഞ്ഞു. ആരോടും വിരോധമില്ല, അടുപ്പവുമില്ലെന്ന പതിവുനിലപാട് വാര്‍ത്താ സമ്മേളനത്തില്‍ മാണി ആവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആര്‍ക്കൊപ്പമെന്ന് തീരുമാനിക്കും. താല്പര്യമില്ലാതെ ആരും കേരള കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ വരേണ്ടതില്ലെന്ന് മാണി കോണ്‍ഗ്രസിനെ പരിഹസിച്ചു. ഇനിയും ധാരാളം ചലനങ്ങള്‍ ഉണ്ടാകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Advertisement