എം.എം.മണിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ യു.ഡി.എഫ് നിയമനടപടിക്ക്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി.ടി.തോമസ് മണിക്കെതിരെ പ്രത്യേക ഹര്‍ജി നല്‍കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
എം.എം.മണിക്കെതിരായ പ്രതിപക്ഷബഹളത്തോടെയായിരുന്നു നിയമസഭാനടപടികളുടെ തുടക്കം. അഞ്ചുമിനിറ്റ് നീണ്ട പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷനേതാവിന് സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്കി. പാര്‍ട്ടിക്ക് അനഭിമതനായ ഒരാള്‍ ജനങ്ങള്‍ക്ക് എങ്ങനെ സ്വീകാര്യനാകുമെന്ന് അദ്ദേഹം ചോദിച്ചു.
മൂന്നാറിൽ കൈയേറ്റങ്ങളെ ന്യായീകരിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ചില രാഷ്ട്രീയപാർട്ടികൾ ഇടപെടുന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. സബ് കലക്ടറുടെ ഉത്തരവ് അനുസരിക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നുവരികയാണ്. കൈയേറ്റങ്ങൾ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കൈയേറ്റം നടത്തുന്നത് തടയാൻ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി രേഖാമൂലം അറിയിച്ചു.
Advertisement