നിയമസഭ പ്രസംഗത്തില്‍ നാവുപിഴ വന്നതില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഷുഗര്‍ കുറഞ്ഞതിനാലാണ് തന്റെ നാവുപിഴച്ചത്. ഭരണപക്ഷം അതുപറഞ്ഞ് തന്നെ ആക്ഷേപിക്കുകയാണ്. മനുഷ്യത്വരഹിതമാണ് ഭരണപക്ഷ നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു. തനിക്കുണ്ടായ നാവുപിഴയുടെ പേരില്‍ ഭരണപക്ഷം നടത്തിയ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍ നിന്ന് നീക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. തിരുവഞ്ചൂരിന്റേത് നാവുപിഴയാണെന്ന് ആര്‍ക്കും മനസിലാകുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
Advertisement