ശ്രീപത്മനാഭസ്വാമിക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍.സതീഷിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ക്ഷേത്രഭരണസമിതിയുമായി കെ.എന്‍.സതീഷ് നിരന്തരം അഭിപ്രായവ്യത്യാസം ഉണ്ടാക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ക്ഷേത്രഭരണസമിതിയുടെ തീരുമാനങ്ങള്‍ എക്സിക്യൂട്ടിവ് ഒാഫിസര്‍ നടപ്പാക്കുന്നില്ല. ഇതുസംബന്ധിച്ച് ഭരണസമിതിയുടെ പക്കലുള്ള രേഖകളുടെ പകര്‍പ്പും കോടതിയില്‍ സമര്‍പ്പിച്ചു. കെ.എന്‍.സതീഷ് ഏകപക്ഷീയമായും പക്ഷപാതപരമായും പെരുമാറുന്നുവെന്നും എക്സിക്യൂട്ടിവ് ഒാഫിസറുടെ ചമുതലകള്‍ വിശദീകരിച്ച് ഉത്തരവിറക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
Advertisement