കെ.എസ്.ശബരിനാഥൻ എം.എൽ.എയും തിരുവനന്തപുരം സബ് കലക്ടർ ദിവ്യ എസ്.അയ്യരും വിവാഹിതരാകുന്നു. ഏറെനാളത്തെ പ്രണയത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം തീരുമാനിച്ചത്. അടുത്തമാസം അവസാനം വിവാഹം നടത്താനാണ് ആലോചന.
ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.എസ്.ശബരീനാഥൻ തന്നെയാണ് വിവാഹവാർത്ത സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പോസ്റ്റ് ചെയ്തു.
ഇരുവരുടെയും ഇഷ്ടം മനസിലാക്കിയ വീട്ടുകാർ ആലോചിച്ച് വിവാഹം നിശ്ചയിക്കുകയായിരുന്നു. വിവാഹം വൈകാതെയുണ്ടാകുമെന്നും ശബരീനാഥൻ പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എസ്.അയ്യർ 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ദിവ്യ എം.ബി.ബി.എസ് പാസായ ശേഷമായിരുന്നു സിവിൽ സർവീസ് എഴുതിയത്. എം.ബി.എ ബിരുദധാരിയായ ശബരീനാഥൻ എം.എൽ.എ ആകുന്നതിന് മുമ്പ് ടാറ്റ ട്രസ്റ്റിലെ ഉദ്യോഗസ്ഥനായിരുന്നു.
Advertisement