അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് ബംഗ്ലാവില്‍ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഡിഎംകെയുടെ ആവശ്യം.
കോടനാട് ബംഗ്ലാവിലുണ്ടായ കവര്‍ച്ചയ്ക്കും കൊലപാതകത്തിനും തുടര്‍ന്നുണ്ടായ വാഹനാപകടങ്ങള്‍ക്കും പിന്നില്‍ ദുരൂഹതകളില്ലെന്ന നിലപാടിലാണ് തമിഴ്നാട് പൊലീസ്. എന്നാല്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് തമിഴ്നാട് പൊലീസ് ചെയ്യുന്നത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായം. സംഭവത്തിന് പിന്നില്‍ വന്‍ ദുരൂഹതയുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും കൊങ്ങുനാട് മക്കള്‍ കക്ഷിയും അഭിപ്രായപ്പെട്ടു.
ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് വിസികെയുടെ നിലപാട്.
സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരണമെന്ന് അണ്ണാ ഡിഎംകെയിലെ ഒപിഎസ് വിഭാഗവും തമിഴ്മാനില കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടിണ്ട്.
Advertisement