സർക്കാർ നിർദ്ദേശത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ച വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ് അവധി നീട്ടാൻ അപേക്ഷ നൽകി. അവധിയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് അവധി ഒരു മാസത്തേക്കു കൂടി നീട്ടാനുള്ള തീരുമാനം. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് അവധി നീട്ടുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ അവധി നീട്ടുന്നുവെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ജേക്കബ് തോമസിനു കീഴിൽ വിജിലൻസ് ഹൈക്കോടതിയിൽനിന്ന് തുടർച്ചയായി വിമർശനമേറ്റു വാങ്ങിയ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കാൻ സർക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിനു പകരം പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല നൽകുകയും െചയ്തു.