ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തരകലഹം കനക്കുന്നു. മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിമത നീക്കം നടത്തുന്നതായി പാര്‍ട്ടിക്ക് അകത്തുതന്നെയാണ് ആരോപണമുള്ളത്. മൂന്ന് ദിവസത്തിനകം ഡല്‍ഹിക്ക് പുതിയ മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് കുമാര്‍ വിശ്വാസ് അവകാശപ്പെട്ടതായി ഒരുവിഭാഗം ആം ആദ്മി പാര്‍ട്ടി എം.എല്എമാര കേജ്രിവാളിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കുമാര്‍ വിശ്വാസ് പ്രതികരിച്ചു. വിവാദങ്ങള്‍ ശക്തമായതോടെ പാര്‍ട്ടിയില്‍ പരസ്യപ്രസ്താവനയ്ക്ക് കേജ്രിവാള് വിലക്കേര്‍പ്പെടുത്തി.
Advertisement