എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി.ദിനകരനെതിരെ, കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള കുറ്റം ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്്ടറേറ്റ് കേസെടുത്തു. രണ്ടില ചിഹ്നം ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്കാന് ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസുമായി ചര്‍ച്ച ചെയ്തശേഷമാണ് എന്‍ഫോഴ്്സ്്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള കേസ് പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തും. ദിനകരന്റെ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. കഴിഞ്ഞ ഇരുപത്തഞ്ചിനാണ് ദിനകരനേയും കൂട്ടാളിയേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisement