കശ്മീരിലെ അനന്ത്നാഗ് ലോക്സഭാ തിരഞ്ഞെടുപ്പ് റദ്ദാക്കി. സംഘര്‍ഷങ്ങളുടേയും ഭീകരാക്രമണങ്ങളുടേയും പശ്ചാത്തലത്തിലാണ് നടപടി . ഈ മാസം 25ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്.
അതേസമയം, കശ്മീരിലെത്തിയ കരസേനാ മേധാവി ബിപിൻ റാവത്ത് ഇന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സ്ഥിതിഗതികൾ വിലയിരുത്തുന്ന ജനറൽ റാവത്ത് ഇന്നലെ ഭീകരാക്രമണം നടന്ന കുൽഗാം സന്ദർശിക്കും.
പാക്കിസ്താനിൽ നിന്നുള്ള ഭീകരാക്രമണവും നുഴഞ്ഞു കയറ്റവും തുടരുന്നതിനാൽ അതിർത്തിയില്‍ സുരക്ഷ കര്‍ശനമാക്കാനുള്ള നടപടികളും പരിശോധിക്കും. വെടിവയ്പ്പിൽ മരിച്ച ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേന ഇന്നലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഭീകരാക്രമണമുണ്ടായ കുപ്വാരയിലും സൈനിക ആശുപത്രിയിലും ബിപിൻ റാവത്ത് രാത്രി സന്ദർശനം നടത്തി.
Advertisement