മതിയായ പശ്ചാത്തലമൊരുങ്ങിയാല് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമെന്ന് യു.എസ്.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കിങ് ജോങുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി താന്‍ കണക്കാക്കുമെന്നും ബ്ലൂംബര്‍ഗിലെ പൊതുപരിപാടിയില്‍ ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു ടെലിവിഷന്‍ അഭിമുഖത്തിലും ഉത്തരകൊറിയന്‍ ഏകാധിപതിയുടെ സാമര്‍ഥ്യത്തെ ട്രംപ് പ്രകീര്‍ത്തിച്ചിരുന്നു. ചെറിയ പ്രായത്തിനിടെ കടുപ്പമേറിയ സാഹചര്യങ്ങളെ അതിജീവിച്ച് അധികാരത്തിലെത്തിയ ആളാണ് കിം ജോങെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
എന്നാല്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഉത്തരകൊറിയ ഒട്ടേറെ നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ആണവ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങള്‍ കൊറിയ ഉടന്‍ അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് വക്താവ് ഷോണ്‍ സ്പൈസര്‍ വാഷിങ്ടണില്‍ പറഞ്ഞു.
Advertisement