ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 6 വിക്കറ്റ് ജയം. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അഞ്ച് പന്ത് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. 41 റണ്‍സുമായി കോറി ആന്‍ഡേഴ്സനാണ് ഡല്‍ഹിയുടെ ടോപ്സ്കോററായത്. കരുണ്‍ നായര്‍ 39 റണ്‍സെടുത്തും ഋഷഭ് പാന്ത് 34 റണ്‍സെടുത്തും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് യുവരാജ് സിങ്ങിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് 185 റണ്‍സെടുത്തത്. 41 പന്തിലായിരുന്നു യുവരാജിന്റെ 70 റണ്‍സ്. സഹീര്‍ ഖാന്റെ പരുക്ക് ഭേദമാകാത്തതിനാല്‍ കരുണ്‍ നായരാണ് ഡെവിള്‍സിനെ നയിച്ചത്. ഇനിയുള്ള മല്‍സരങ്ങളില്‍ സഹീര്‍ കളിച്ചേക്കിലെന്നാണ് സൂചന.
Advertisement