ടി.പി.സെൻകുമാറിന്റെ പുനർനിയമനം നടപ്പാക്കാൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സുപ്രീംകോടതി വിധി അന്തിമമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടി.പി.സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നൽകി. സെന്‍കുമാറിന്റെ പുനര്‍ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പൊലീസിന് നാഥനില്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിധിനടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ സര്‍ക്കാരും സെന്‍കുമാറും സുപ്രീം കോടതിയില്‍ ഏറ്റുമുട്ടാനുള്ള സാധ്യത കുറഞ്ഞു.
Advertisement